യു.ഡി.എഫ് കരിദിനാചരണം

Thursday 22 May 2025 12:08 AM IST
യു.ഡി എഫ് പ്രഖ്യാപിച്ച കരി ദിനാചരണം കുന്ദമംഗലത്ത് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു സി രാമൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം : എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും വാർഷിക ധൂർത്തിനുമെതിരെ കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കരിദിനാചരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി രാമൻ ഉദ്ഘാടനം ചെയ്തു. എം പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. വിനോദ് പടനിലം, എം ധനീഷ് ലാൽ, എം.പി കേളുകുട്ടി, അരിയിൽ അലവി, ഒ.ഉസൈൻ, കായക്കൽ അഷറഫ്, സി.വി സംജിത്ത്,സി അബ്ദുൽ ഗഫൂർ,കെ.പി കോയ,എ.കെ ഷൌക്കത്ത്,ബാബു നെല്ലൂളി,ടി.കെ ഹിതേഷ് കുമാർ,ഷൈജ വളപ്പിൽ,യു.സി മൊയ്‌തീൻ കോയ,അബു ഹാജി,ബഷീർ,സി.പി ശിഹാബ്,ശിഹാബ് റഹ്മാൻ,കെ.കെ ഷമീൽ,എ.പി സഫിയ,ടി.കെ സീനത്ത്,ഷമീന വെള്ളറക്കാട്ട്,അൻഫാസ്, സുഫിയ,അജമൽ,നാജി എന്നിവർ പ്രസംഗിച്ചു.