വഖബ് സംരക്ഷണ പൊതുസമ്മേളനം

Thursday 22 May 2025 1:10 AM IST
മുതലമടയിൽ നടന്ന വഖബ് സംരക്ഷണ പൊതുസമ്മേളനം ദളിത് ആക്ടിവിസ്റ്റ് അഡ്വ: മദി അംബേദ്കർ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: സംഘപരിവാർ ഫാസിസ്റ്റ് ശക്തികളെ നേരിടാൻ രാജ്യത്തെ ദളിത് ആദിവാസി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഡ്വ. മതി അംബേദ്ക്കർ. മുതലമടയിൽ വച്ച് നടന്ന വഖബ് സംരക്ഷണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ആർ.പി.സി ചെയർമാൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ സി.വൈ.ഷേയ്ക്ക് മുസ്തഫ, വി.എച്ച്.അലിയാർ ഖാസിമി, വിളയോടി ശിവൻകുട്ടി, കാജാഹുസൈൻ ഹാജി, വി.പി.നിജാമുദീൻ, നിഷാർസാലു, മുജീബ് ചുള്ളിയാർ, സുധീർ പോത്തമ്പാടം, ഹാഫിസ് മുഹമ്മദ്, എ.ഹുസൈനാർ, അബുസലാംബവാദി, സദഖത്തുള്ള സിറാജി, ശിവരാജൻ ഗോവിന്ദാപുരം, വംനാസ് പോത്തമ്പാടം തുടങ്ങിയവർ സംസാരിച്ചു.