ഡിസൈൻ ശിൽപശാല
Thursday 22 May 2025 12:12 AM IST
കോഴിക്കോട്: ഡിസൈൻ മേഖലയിലെ നൂതന പ്രവണതകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ശിൽപശാല സംഘടിപ്പിക്കുന്നു. 14-19 വയസിനിടയിലുള്ള കുട്ടികൾക്ക് കോഴിക്കോട്, തൃശ്ശൂർ, കോട്ടയം നഗരങ്ങളിലാണ് ശിൽപശാലകൾ നടത്തുന്നത്. 23,24 തിയതികളിൽ കോഴിക്കോട് കോൺവെന്റ് റോഡിലെ അവനി ഡിസൈൻ ലാബിൽ ആദ്യ ശിൽപശാല നടക്കും. ആദ്യ ദിവസം അഞ്ജലി സുജാത് നയിക്കുന്ന കളിമൺ ശിൽപശാലയും രണ്ടാം ദിവസം ആന്റോ ജോർജ്, വിഷ്ണു രഞ്ജിത്ത് എന്നിവർ നടത്തുന്ന ഒറിഗാമി ക്രാഫ്റ്റ് പരിശീലനവും നടക്കും. രാവിലെ പത്ത് മണിമുതൽ വൈകിട്ട് നാല് മണിവരെയാണ് ശിൽപശാല. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9746478705, 0495 2337000 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.