വീ​ണ്ടും​ ​കി​ര​ൺ​ ​മെ​ല​ഡി​ ​ഫ്‌​ളേ​വർ ത​ണ്ണി​മ​ത്ത​ൻ​ ​വി​ജ​യ​ഗാഥ

Thursday 22 May 2025 1:14 AM IST
വി​ള​വെ​ടു​ത്ത​ ​ത​ണ്ണി​മ​ത്ത​നു​മാ​യി​ ​ഷി​ബു.

വ​ട​ക്ക​ഞ്ചേ​രി​:​ ​മു​ട​പ്പ​ല്ലൂ​രി​ന​ടു​ത്ത് ​വ​ള്ളി​യോ​ട്ടി​ൽ​ ​ത​രി​ശു​ഭൂ​മി​യി​ൽ​ ​ത​ണ്ണി​മ​ത്ത​ൻ​ ​വി​ള​വെ​ടു​ത്തു​ ​വി​ജ​യം​ ​കൊ​യ്ത​ ​ഷി​ബു,​ ​അ​ജോ​ഷ് ​എ​ന്നീ​ ​ചെ​റു​പ്പ​ക്കാ​ർ​ ​കി​ഴ​ക്ക​ഞ്ചേ​രി​ ​കോ​ര​ൻ​ചി​റ​ ​പൊ​ക്ക​ല​ത്തു​ള്ള​ ​നെ​ൽ​വ​യ​ലി​ലും​ ​കി​ര​ൺ​ ​മെ​ല​ഡി​ ​ഫ്‌​ളേ​വ​ർ​ ​ത​ണ്ണി​മ​ത്ത​ൻ​ ​വി​ജ​യ​ഗാ​ഥ​ ​ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​ നെ​ൽ​കൃ​ഷി​ ​ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ ​വ​യ​ലി​ൽ​ ​വേ​ന​ൽ​ക്കാ​ല​ത്ത് ​ര​ണ്ടാം​ ​വി​ള​ ​കൊ​യ്ത്ത് ​ക​ഴി​ഞ്ഞ് ​നി​ലം​ ​പാ​ക​പ്പെ​ടു​ത്തി​ ​ത​ണ്ണി​മ​ത്ത​ൻ​ ​വി​ത്ത് ​ന​ടു​ന്ന​തി​നാ​യി​ ​കൂ​ന​ക​ൾ​ ​കൂ​ട്ടി​ ​അ​തി​ൽ​ ​വി​ത്ത് ​നി​ക്ഷേ​പി​ച്ച് ​ഓ​രോ​ ​ചെ​ടി​യി​ലും​ ​തു​ള്ളി​ന​ന​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഈ​ ​സം​വി​ധാ​നം​ ​കൂ​ലി​ ​ചി​ല​വ് ​കു​റ​ക്കു​ന്ന​തി​നു​ ​പു​റ​മേ​ ​എ​ല്ലാ​ ​ചെ​ടി​ക​ൾ​ക്കും​ ​കൃ​ത്യ​മാ​യി​ ​വെ​ള്ളം​ ​ആ​വ​ശ്യ​ത്തി​ന് ​എ​ത്തു​ക​യും​ ​ചെ​യ്യും.​ ​തു​ള്ളി​ ​ന​ന​യി​ൽ​ ​കൂ​ടി​ ​ചെ​ടി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വ​ള​വും​ ​ഒ​രു​മി​ച്ച് ​ചെ​ന്ന​പ്പോ​ൾ​ ​ചെ​ടി​യു​ടെ​ ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​അ​പ്പു​റ​മാ​യി​രു​ന്നു.​ ​ഒ​രേ​ക്ക​ർ​ ​സ്ഥ​ലം​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​തി​ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വ് ​വ​രു​മെ​ന്നാ​ണ് ​ഇ​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​ന്യാ​യ​മാ​യ​ ​വി​ല​ ​കി​ട്ടി​യാ​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ത​ന്നെ​ ​കൃ​ഷി​ ​ലാ​ഭ​ക​ര​മാ​കും​ ​എ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​അ​ഭി​പ്രാ​യം.​ ​ക​രിം​പ​ച്ച​ ​നി​റ​മു​ള്ള​ ​കി​ര​ൺ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​മെ​ല​ഡി​ ​ഫ്‌​ളേ​വ​ർ​ ​ആ​യ​ ​ത​ണ്ണി​മ​ത്ത​നാ​ണ് ​ഇ​വി​ടെ​ ​ന​ട്ട​ത്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 18​ ​രൂ​പ​ ​കി​ലോ​യ്ക്ക് ​വി​ല​ ​കി​ട്ടി​യി​രു​ന്ന​ ​സ്ഥാ​ന​ത്ത് ​ഈ​ ​വ​ർ​ഷം​ ​മ​ഴ​ ​പെ​യ്ത​തി​നാ​ൽ​ ​വി​ള​വ് ​കു​റ​യും​ ​വി​ല​ ​പ​ത്തു​ ​രൂ​പ​യാ​യി​ ​കു​റ​യു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ലും​ ​ന​ഷ്ടം​ ​വ​രി​ല്ല​ ​എ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​ഷി​ബു​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​മു​ട​പ്പ​ല്ലൂ​ർ​ ​സ്വ​ദേ​ശി​യും,​ ​അ​ജോ​ഷ് ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക്കാ​ര​നു​മാ​ണ്.​ ​ത​ണ്ണി​മ​ത്ത​ൻ​ ​കൂ​ടാ​തെ​ ​മ​റ്റു​പ​ല​ ​കൃ​ഷി​ക​ളും​ ​ഇ​വ​ർ​ ​പ​രീ​ക്ഷ​ണ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ചെ​യ്യു​ന്നു​ണ്ട്.​കൃ​ഷി​യി​ൽ​ ​തു​ട​രാ​ൻ​ ​ത​ന്നെ​യാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​തീ​രു​മാ​നം.