ദേശീയ സിമ്പോസിയം ഇന്ന് സമാപിക്കും
Thursday 22 May 2025 12:02 AM IST
കോഴിക്കോട് : ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ബയോഇൻഫർമാറ്റിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ജീനോമിക്സ് വിഭാഗം സംഘടിപ്പിക്കുന്ന 'ഓമിക്സ് സാങ്കേതികവിദ്യകളിലെ പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ ദേശീയ സിമ്പോസിയം ആരംഭിച്ചു. കാലാവസ്ഥാ മാറ്റം, പാരിസ്ഥിതിക വെല്ലുവിളികൾ തുടങ്ങിയവയെ അതിജീവിക്കാൻ ഒമിക്സ് പോലെ കൃത്യതയാർന്ന സാങ്കേതികവിദ്യകൾ പ്രചാരത്തിലാക്കേണ്ടതുണ്ടെന്ന് സിമ്പോസിയം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് കുമാർ സിംഗ് പറഞ്ഞു. ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എ.ആർ അസി. ഡയറക്ടർ ജനറൽ ഡോ. സുധാകർ പാണ്ഡെ, ഡോ.ടി.ഇ.ഷീജ, ഡോ. കെ. അനീസ് എന്നിവർ പ്രസംഗിച്ചു. സിമ്പോസിയം നാളെ സമാപിക്കും.