മരടിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടൽ അടപ്പിച്ചു
Thursday 22 May 2025 1:16 AM IST
മരട്: നഗരസഭയിലെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഒരു ഹോട്ടൽ അടച്ചു പൂട്ടി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.ആർ. പ്രേംചന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, അനീസ് എ.എസ്, വിനു മോഹൻ, ഹനീസ് കെ. ആർ, അബ്ദുൽ സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.