ബാലചന്ദ്രമേനോന്റെ പരാതി: നടി മുൻകൂർ ജാമ്യം തേടി
Thursday 22 May 2025 12:21 AM IST
കൊച്ചി: സംവിധായകൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും ചെയ്തെന്ന കേസിൽ ആലുവ സ്വദേശിയായ നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. അറസ്റ്ര് തടയണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി 30ന് പരിഗണിക്കാൻ മാറ്റി.
ബാലചന്ദ്രമേനോന്റെ പരാതിയിൽ ഐ.ടി നിയമത്തിലെ വകുപ്പുകളടക്കം ചുമത്തിയാണ് നടിക്കും സംഗീത് ലൂയീസ് എന്നയാൾക്കുമെതിരെ എറണാകുളം സൈബർ പൊലീസ് കേസെടുത്തത്. കേസിൽ ഒന്നാം പ്രതിയാണ് ഹർജിക്കാരി.