സണ്ണി ജോസഫ് ശിവഗിരി മഠം സന്ദർശിച്ചു

Thursday 22 May 2025 1:24 AM IST

ശിവഗിരി: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ശിവഗിരി മഠം സന്ദർശിച്ചു. വർക്കിംഗ് പ്രസിഡന്റമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ,, എ.പി. അനിൽകുമാർ എം.എൽ.എ , ഷാഫി പറമ്പിൽ എം.പി എന്നിവരോടൊപ്പം ശിവഗിരിയിലെത്തിയ സണ്ണി ജോസഫിനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗുരുദേവ കൃതികളും ജീവചരിത്ര ഗ്രന്ഥവും ഉപഹാരമായി നല്കി. തുടർന്ന് ശിവഗിരി മഠം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി.

വത്തിക്കാൻ ലോകമത പാർലമെന്റ് , യു.കെയിൽ നടന്ന ശ്രീനാരായണഗുരു ഹാർമണി എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വാമി സച്ചിദാനന്ദയിൽ നിന്നും സണ്ണി ജോസഫ് ചോദിച്ചറിഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, പാലോട് രവി, വർക്കല കഹാർ, ബി.ധനപാലൻ, കിളിമാനൂർ എൻ.സുദർശനൻ , എം.എൻ.റോയ്, എം.എം.താഹ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. ശിവഗിരി മഹാസമാധിധിയിൽ ദർശനം നടത്തി പ്രണാമം അർപ്പിച്ചു പ്രസാദവും സ്വീകരിച്ചാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.