ദേശീയപാത:ആശങ്ക പരിഹരിക്കണമെന്ന്
Thursday 22 May 2025 12:02 AM IST
വടകര: മഴ കനക്കുന്ന സാഹചര്യത്തിൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. 28ന് കോഴിക്കോട് നടക്കുന്ന എം. പി വീരേന്ദ്രകുമാർ അനുസ്മരണം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. ആർ .വൈ .ജെ .ഡി ജില്ലാ പ്രസിഡന്റ് പി കിരൺജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്,രാഗേഷ് കരിയാത്തൻകാവ്, ഗഫൂർ മണലൊടി, എസ് കെ ഇംതിയാസ്, രജിലാൽ മാണിക്കോത്ത്, ലാൽപ്രസാദ്, എൻ പി മഹേഷ് ബാബു, അർജുൻ മഠത്തിൽ, ജിൻസ് ഇടമനശ്ശേരി എന്നിവർ പ്രസംഗിച്ചു.