അന്തിമ വിജ്ഞാപനമായി സംസ്ഥാനത്ത് ഇനി 17337 വാർഡുകൾ

Thursday 22 May 2025 1:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകൾ പുതുതായി രൂപം കൊണ്ടു. 15962 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് 17337 ആയി ഉയർന്നു. വാർഡു വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.

ഏറ്റവും കൂടുതൽ വാർഡുകൾ പുതുതായി ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. 223 വാർഡുകൾ. ഏറ്റവും കുറവ് വയനാട് ജില്ലയിൽ, 37 എണ്ണം. 2021ൽ സെൻസസ് നടക്കാത്തതിനാൽ 2011ലെ ജനസംഖ്യാവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വാർഡുകൾ വിഭജിച്ചത്.

സംസ്ഥാനത്തെ 87 നഗരസഭകളിലെയും ആറു കോർപ്പറേഷനുകളിലെയും വാർഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഈ മാസം അവസാനം പുറപ്പെടുവിക്കും. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വാർഡ് വിഭജനം പരിഗണിച്ചാവും നടപടികൾ. ബ്ളോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവയിൽ ഉൾപ്പെടുന്ന വാർഡുക്രമീകരണം പൂർത്തിയാകാനുണ്ട്. ബ്ളോക്ക് പഞ്ചായത്തിന്റെ വാർഡ് ക്രമീകരണത്തിനുള്ള വിജ്ഞാപനം 27ന് പുറത്തിറക്കും. ഇക്കൊല്ലം ഡിസംബറിലാണ് പുതിയ തദ്ദേശഭരണസമിതികൾ നിലവിൽ വരേണ്ടത്.

ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം

ജില്ല,നിലവിലെ വാർഡ്, പുതിയ വാർഡ്, വ്യത്യാസം

തിരുവനന്തപുരം: 1299,1386, 87

കൊല്ലം:1314, 1234, 80

പത്തനംതിട്ട :788, 833, 45

ആലപ്പുഴ:1169, 1253, 84

കോട്ടയം:1140, 1223, 83

ഇടുക്കി: 792, 834, 42

എറണാകുളം:1338, 1467, 129

തൃശൂർ: 1465,1601, 136

പാലക്കാട്: 1490, 1636, 146

മലപ്പുറം: 1778, 2001, 223

കോഴിക്കോട്: 1226, 1343, 117

വയനാട്: 413, 450, 37

കണ്ണൂർ: 1166, 1271, 105

കാസർകോട്: 664,725,61

ആകെ: 15962, 17337, 1375