റോഡ് തകർച്ചയി​ൽ

Thursday 22 May 2025 12:10 AM IST

കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിലെ സ്കൂൾ ജംഗ്ഷന് മുന്നിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു. അഞ്ചുവർഷത്തിനു മുൻപ് ബി എം ആൻഡ് ബി സി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ കടന്നുപോകുന്നുണ്ട്. ഇവി​ടെ പൈപ്പു തകർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. പ്രദേശത്തെ പാറമടകളിൽ നിന്ന് ലോഡ് കയറ്റി പോകുന്ന നിരവധി വാഹനങ്ങൾ ദിവസവും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ശബരിമല തീർത്ഥാടന സമയത്ത് വടശ്ശേരിക്കരയിൽ നിന്നും കോന്നിയിൽ എത്താൻ തീർത്ഥാടകർ ഉപയോഗിക്കുന്ന പാതയാണി​ത്.