ഷിരൂർ മണ്ണിടിച്ചിൽ അതിജീവിച്ച വൃദ്ധൻ വീടിന്റെ മേൽക്കൂരയിൽ മിന്നലേറ്റ് മരിച്ചു
Wednesday 21 May 2025 10:26 PM IST
മംഗളൂരു: ഉത്തര കർണാടകയിലെ അങ്കോളക്കടുത്ത ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ച വൃദ്ധൻ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശി തമ്മാണി അനന്ത് ഗൗഡയാണ് (65) മരിച്ചത്. വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് മിന്നലേറ്റത്.ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടൻ തന്നെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ജൂലായ് 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറി. സാഹസികമായാണ് തമ്മാണി രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ എട്ട് പേർക്കാണ് ഷിരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായത്.