ലഹരിവിരുദ്ധ ബോധവത്കരണം

Thursday 22 May 2025 12:49 AM IST

പത്തനംതിട്ട : ജൂൺ 5 മുതൽ ജൂലായ് 5വരെ ജില്ലയിലെ 920 വാർഡുകളിലും ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ലഹരിക്കെതിരെ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുവാൻ എ.ഡി.എം ബി.ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ല ശിശുക്ഷേമ സമിതി യോഗം തീരുമാനിച്ചു.

സെക്രട്ടറി ജി.പൊന്നമ്മ , വൈസ് പ്രസിഡന്റ് അജിത്കുമാർ.ആർ , ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ , ട്രഷറർ ദീപു.ഏ.ജി , പ്രൊഫ.ടി.കെ.ജി.നായർ , ടി. രാജേഷ് കുമാർ , സുമാനരേന്ദ്ര , അനില ബി.ആർ, ഡോ.സേതുലക്ഷമി.എസ് , ജഷിബ.കെ തുടങ്ങിയവർ പ്രസംഗിച്ചു.