ബാസ്ക്കറ്റ്ബോൾ സെലക്ഷൻ

Thursday 22 May 2025 12:51 AM IST

തിരുവല്ല : ജൂൺ എട്ടിന് കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന സംസ്ഥാന U23 3x3 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ പത്തനംതിട്ട ഡിസ്ട്രിക്ട് ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആൺ, പെൺ വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് 24ന് രാവിലെ 8ന് കുറിയന്നൂർ ഗുഡ് ഷെപ്പേർഡ് സ്കൂൾ ബാസ്കറ്റ്ബാൾ സ്റ്റേഡിയത്തിൽ നടക്കും. 2002 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച (23 വയസിൽ താഴെ) നാല് പേരടങ്ങുന്ന ടീമായി വയസ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം. ഫോൺ: 9447293339.