പോക്‌സോകേസ്: യുവാവ് പിടിയിൽ 

Thursday 22 May 2025 12:52 AM IST
കെ.എസ്.ശ്രീജിത്ത്

പത്തനംതിട്ട : അഞ്ചുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35കാരനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മൈലാടുംപാറ കല്ലോലിക്കൽ കാലായിൽ വീട്ടിൽ കെ.എസ്.ശ്രീജിത്ത് (35) ആണ് പിടിയിലായത്. 18,19 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ഹാളിലും സമീപത്തെ പാറക്കെട്ടിലും വച്ചാണ് ഇയാൾ ലൈംഗീക അതിക്രമം നടത്തിയത്. 19ന് കുട്ടിയുടെ പിതാവ് വിവരം പൊലീസിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് 20ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജെ.എഫ്.എം കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.