വ്യക്തിഗത വിവരങ്ങൾ നൽകണം
Thursday 22 May 2025 12:57 AM IST
പത്തനംതിട്ട : കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തികരിച്ച് ഏകീകൃത തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി സോഫ്റ്റ് വെയർ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐഡി, ആധാർ, റേഷൻ കാർഡുകൾ, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. പത്തനംതിട്ട കളക്ടറേറ്റിനു സമീപമുളള ജില്ലാ എക്‌സീക്യൂട്ടീവ് ഓഫീസിലും വിവരങ്ങൾ പുതുക്കാം. ഫോൺ : 04682327415.