സഹായം നൽകി

Thursday 22 May 2025 12:58 AM IST

കൊടുമൺ : സിമന്റുകട്ട കൊണ്ട് കെട്ടിയ പൂർത്തീകരി​ക്കാത്ത വീട്ടിൽ വൈദ്യുതിയും വെള്ളവുമൊക്കെ എത്തിക്കാൻ പൊതുസമൂഹത്തോട് യാചിച്ച കൊടുമണ്ണിലെ സജിത എന്ന വീട്ടമ്മയ്ക്കും കുടുംബത്തിനും സഹായഹസ്തമായി ഇലക്ട്രിക്കൽ, പ്ലംബിംഗ് തൊഴിലാളികളുടെ സംഘടനയായ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് വർക്കേഴ്സ് അസോസിയേഷൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാലും രോഗിയായ ദർത്താവിനെ കൊണ്ട് വീട് പണി പൂർത്തി കരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിനാലും സജിതയുടെ വീട്ടിൽ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ട ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പണികൾ പൂർത്തീകരിച്ചു നൽകി.