എന്റെ കേരളം മേള : സമാപനം ഇന്ന്

Thursday 22 May 2025 12:02 AM IST

പത്തനംതിട്ട : എന്റെ കേരളം പ്രദർശന മേളയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഇന്ന് വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി.എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലിസ് മേധാവി വി.ജി.വിനോദ് കുമാർ, സബ് കളക്ടർ സുമിത്കുമാർ താക്കൂർ, നഗരസഭാംഗം എസ്.ഷൈലജ, എ.ഡി.എം ബി.ജ്യോതി, ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി.അശ്വതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നീയും ഞാനും വിഷയത്തിൽ സെമിനാർ, വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം എന്നിവ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന് ശേഷം പിന്നണി ഗായകൻ സൂരജ് സന്തോഷിന്റെ നേതൃത്വത്തിൽ ബാൻഡ് ലൈവ് ഷോ ഉണ്ടാകും.