കവിയൂരിൽ ജീ ബിൻ വിതരണം
Thursday 22 May 2025 1:03 AM IST
തിരുവല്ല : മാലിന്യമുക്ത കവിയൂർ പദ്ധതിയുടെ ഭാഗമായി കവിയൂർ ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ജീ ബിൻ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു, അംഗൻവാടികൾ, ഫാമിലി ഹെൽത്ത് സെന്റർ, ആയുർവേദ ആശുപത്രി, എൽ.പി.സ്കൂളുകൾ എന്നിവയ്ക്കാണ് ജീബിൻ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അനിതാ സജി, സെക്രട്ടറി സാം.കെ സലാം, വി.ഇ.ഒ സനു ടി.എസ് എന്നിവർ പ്രസംഗിച്ചു.