റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

Thursday 22 May 2025 12:04 AM IST

കൊച്ചി: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുള്ള പുതു എ.ഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എ.ഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എ.ഐ പ്രോസസ്സിംഗ് എൻജിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ. ഡോൾബി വിഷൻ പിന്തുണയുള്ള മൂന്ന് 50എം.പി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിംഗ് ഗോറില്ല ഗ്ലാസ്സ്-സെറാമിക് 4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്.എസ്.എഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0" പി.ഒ.എൽ.ഇഡി, സൂപ്പർ എച്ച്.ഡി (1220 പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പി.പി.ഐയുമുള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്ന് നിറങ്ങളിൽ ലഭ്യം

വില മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ മുതൽ