ആഗോള നിക്ഷേപക സംഗമം വൻ വിജയത്തിലേക്ക്

Thursday 22 May 2025 12:05 AM IST

 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായി

എട്ട് പദ്ധതികൾക്ക് നടപ്പുമാസം ആരംഭം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ അവതരിപ്പിച്ച 1,211 കോടി രൂപയുടെ നാല് നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി. 2,675 കോടിയുടെ എട്ട് പദ്ധതികൾക്ക് ഈ മാസം തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് ആൻഡ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നിവയ്ക്കാണ് തുടക്കമായത്. കല്യാൺ സിൽക്സ്, അത്താച്ചി, സതർലാൻഡ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവയുടെ പദ്ധതികളാണ് ഈ മാസം ആരംഭിക്കുന്നത്. ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ 1,117 കോടിയുടെ പദ്ധതികൾ ജൂണിൽ ആരംഭിക്കും.

ജെനോം സിറ്റി മാതൃകയിൽ പുതിയ പദ്ധതി

ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജെനോം സിറ്റി മാതൃകയിൽ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതിക്കും ഉടൻ തുടക്കമാകും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യും.

ആ​ഗോ​ള​ ​നി​ക്ഷേ​പ​ക​ ​ഉ​ച്ച​കോ​ടി​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​വെ​സ്റ്റ് ​കേ​ര​ള​യി​ലെനി​ക്ഷേ​പ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നാ​യി​ ​സ​ർ​ക്കാ​ർ​ ​ഉ​ന്ന​ത​ത​ല​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​പ​റ​ഞ്ഞു. സ​മി​തി​യി​ൽ​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​നും​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​വൈ​സ് ​ചെ​യ​ർ​മാ​നും​ ​കെ.​ ​എ​സ്.​ ​ഐ.​ ​ഡി​ .​സി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ക​ൺ​വീ​ന​റു​മാ​കും. മ​റ്റ് ​അം​ഗ​ങ്ങ​ൾ​ ​:​ ​സി.​ഐ.​ഐ,​ ​ഫി​ക്കി,​ ​കെ.​എ​സ്.​എ​സ്‌.​ഐ.​എ​ ​എ​ന്നി​വ​യു​ടെ​ ​കേ​ര​ള​ത്തി​ലെ​ ​ചെ​യ​ർ​മാ​ൻ​‌​മാ​ർ,​ ​സി​ .​ബാ​ല​ഗോ​പാ​ൽ​ ​(​കെ​ ​എ​സ് ​ഐ​ ​ഡി​ ​സി​ ​ചെ​യ​ർ​മാ​ൻ​),​ ​കെ.​എ​സ്.​ഐ.​ ​ഡി.​ ​സി​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​അ​ജു​ ​ജേ​ക്ക​ബ്(​എം.​ഡി​ ​സി​ന്തൈ​റ്റ് ​)​ ,​ ​സി.​ ​ജെ​ ​ജോ​ർ​ജ്(​സി.​എം.​ഡി​ ​ജി​യോ​ജി​ത്),​ ​വി​ ​കെ​ ​മാ​ത്യൂ​സ്(​ചെ​യ​ർ​മാ​ൻ​ ​ഐ.​ബി.​എ​സ് )