വക്കഫ് ബോർഡ്: പ്രതികളെ വെറുതെ വിട്ടു
Thursday 22 May 2025 12:22 AM IST
തിരുവനന്തപുരം: വക്കഫ് ബോർഡിന്റെ ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ബോർഡ് നൽകിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് സുജ. പരവൂർ തെക്കുംഭാഗം ജുമാ മസ്ജിദ് പരിപാലന സമിതി ഭാരവാഹികൾ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ബോർഡിന്റെ ആരോപണം. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.റഹിം,എസ്.പ്രേംലാൽ,അഫ്രദ് ഇബ്രാഹിം എന്നിവർ ഹാജരായി.