മന്ത്രിസഭ പുനഃസംഘടന മുഖ്യമന്ത്രി നിഷേധിച്ചു

Thursday 22 May 2025 12:26 AM IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുനഃസഘടനയെക്കുറിച്ച് ഒരറിവുമില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതിൽ ബാക്കി നിൽക്കുന്ന വാഗ്ദാനങ്ങൾ കൂടി പൂർത്തിയാക്കാനുള്ള ശ്രമമാണ് ഈ സർക്കാരിന്റെ അവസാന വർഷത്തിൽ നടത്തുന്നത്. എല്ലാം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മകൾ വീണാ വിജയനെതിരെയുള്ള എസ്.എഫ്.ഐ.ഒ കേസ്, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു വിധത്തിലും ബാധിക്കില്ല. വെറുതെ കഥകൾ മെനയുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.