ക്ഷേമപെൻഷൻ ശനിയാഴ്ച മുതൽ കിട്ടും

Thursday 22 May 2025 12:36 AM IST

തിരുവനന്തപുരം: മേയിലെ ക്ഷേമ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ചേർത്ത് 3200 രൂപ വീതം ശനിയാഴ്ച മുതൽ വിതരണം ചെയ്യും. ജൂൺ അഞ്ചിന് മുൻപ് വിതരണം പൂർത്തിയാക്കാനാണ് നിർദേശം. 2000 കോടിയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.

ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെൻഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തികവർഷം വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകും. അതിൽ ഒരു ഗഡുവാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.