നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും: ബിന്ദു

Thursday 22 May 2025 12:50 AM IST

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വീട്ടുവേലയ്ക്കു പോയിരുന്ന ദളിത് യുവതി ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. ആറ്റിങ്ങലിൽ നടുറോഡിൽ പിങ്ക്പൊലീസ് പരസ്യവിചാരണ നടത്തിയ എട്ടുവയസുകാരിയും കുടുംബവും ഇന്ന് കാണാനെത്തുമെന്നറിയിച്ചിട്ടുണ്ട്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളം വച്ചിരിക്കുന്ന സ്ഥലത്തേക്ക് എ.എസ്.ഐ പ്രസന്നൻ ചൂണ്ടിക്കാണിക്കുന്നത് സി.സി.ടി.വിയിലുണ്ടെന്ന പൊലീസിന്റെ കഥ വ്യാജമാണെന്നും ബിന്ദു പറഞ്ഞു.

സസ്പെൻഷനിലായ എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നൻ എന്നിവർക്കു പുറമെ ഒരു പൊലീസുകാരൻ കൂടി തന്നെ ക്രൂരമായി അധിക്ഷേപിച്ചു. അയാളുടെ പേരറിയില്ല, കണ്ടാലറിയാം. ആ പൊലീസുകാരനെതിരെയും നടപടി വേണം.

'രണ്ടു ലക്ഷം രൂപ വിലയുള്ള മുതലാണ്. മാല കട്ടത് നീ തന്നെ"- രണ്ടു പുരുഷ പൊലീസുകാരും രണ്ട് വനിത പൊലീസുകാരും ചുറ്റും നിന്ന് ആക്രോശിച്ചു. ചെയ്യാത്ത കുറ്റം എന്റെ തലയിൽ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം. മക്കളെ കേസിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് കൂട്ടുകാരിയുടെ കൈയിൽ കൊടുത്തെന്ന് പറയേണ്ടിവന്നത്. വീട്ടിൽ തിരച്ചിലിനെത്തിച്ചിട്ടും ഒന്നും കിട്ടാതായതോടെ പൊലീസുകാർ നിരാശരായി. തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ മാലയെടുത്തെന്ന് സമ്മതിക്കാൻ പൊലീസുകാർ നിർബന്ധിച്ചു. അവരുടെ തെറിവിളി കേട്ടാൽ ആരും കുറ്റമേറ്റുപോവുമെന്നും ബിന്ദു പറഞ്ഞു.

ദ​​​ളി​​​ത് ​​​യു​​​വ​​​തി​ക്ക് ​പൊ​ലീ​സ് ​പീ​ഡ​നം: എ.​എ​സ്.​ഐ​യ്ക്കും​ ​സ​സ്പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ല​മോ​ഷ​ണ​ക്കു​റ്റം​ ​ആ​രോ​പി​ച്ച് ​ദ​​​ളി​​​ത് ​​​യു​​​വ​​​തി​​​ ​ആ​ർ.​ബി​ന്ദു​വി​നെ​ ​(39​)​ ​മാ​​​ന​​​സി​​​ക​​​മാ​​​യി​​​ ​​​പീ​​​ഡി​​​പ്പി​ച്ച​​​സം​ഭ​വ​ത്തി​ൽ​ ​പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ലെ​ ​ഗ്രേ​ഡ് ​എ.​എ​സ്.​ഐ​ ​പ്ര​സ​ന്ന​കു​മാ​റി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​സ്റ്റേ​ഷ​നി​ലെ​ ​ജി.​ഡി​ ​ചാ​ർ​ജ്ജ് ​പ്ര​സ​ന്ന​നാ​യി​രു​ന്നു.​ ​പ്ര​സ​ന്ന​കു​മാ​റി​ന്റെ​ ​പെ​രു​മാ​റ്റം​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​അ​ല്ലാ​ത്ത​താ​യി​രു​ന്നെ​ന്നും​ ​അ​മി​താ​ധി​കാ​രം​ ​കാ​ട്ടി​യെ​ന്നും​ ​ക​ന്റോ​ൺ​മെ​ന്റ് ​അ​സി.​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ശം​ഖും​മു​ഖം​ ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​സ്.​ഐ​ ​എ​​​സ്.​​​ജി.​​​ ​പ്ര​​​സാ​​​ദി​​​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​കു​ടി​ക്കാ​ൻ​ ​വെ​ള്ളം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ടോ​യ്‌​ല​റ്റി​ൽ​ ​പോ​യി​ ​എ​ടു​ത്തു​കു​ടി​ക്കാ​ൻ​ ​പ്ര​സ​ന്ന​നാ​ണ് ​പ​റ​ഞ്ഞ​തെ​ന്നാ​ണ് ​ബി​ന്ദു​വി​ന്റെ​ ​ആ​രോ​പ​ണം.മാ​ല​യെ​ടു​ത്തെ​ന്ന് ​സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​ര​ണ്ടു​ ​പെ​ൺ​മ​ക്ക​ളെ​ ​കൂ​ട്ടു​പ്ര​തി​ക​ളാ​ക്കു​മെ​ന്നും​ ​എ.​എ​സ്.​ഐ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​അ​ടി​ക്കാ​ൻ​ ​കൈ​യോ​ങ്ങു​ക​യും​ ​ചെ​യ്തു.​ ​എ​സ്.​എ​ച്ച്.​ഒ​ ​ആ​ർ.​ ​ശി​വ​കു​മാ​റി​നെ​തി​രെ​യ​ട​ക്കം​ ​ബി​ന്ദു​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള​ ​എ.​ഡി.​ജി.​പി​ ​എ​ച്ച്.​ ​വെ​ങ്ക​ടേ​ഷി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​ന്ന​ ​മു​റ​യ്ക്ക് ​കൂ​ടു​ത​ൽ​ ​പേ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​കും.

'​'​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വേ​ദ​നി​പ്പി​ച്ച​ത് ​പ്ര​സ​ന്ന​നാ​ണ്.​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​ന​ട​പ​ടി​യി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ഇ​നി​ ​ഒ​രാ​ൾ​കൂ​ടി​യു​ണ്ട്. -​ബി​ന്ദു