ബി .ബി.എ കോഴ്‌സുകൾക്ക് സാധ്യതയേറുന്നു

Thursday 22 May 2025 12:51 AM IST

അടുത്തകാലത്തായി ബി.ബി.എയ്ക്കു ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്നു. ഹോസ്പിറ്റാലിറ്റി,ഹോട്ടൽ മാനേജ്മന്റ് എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്, പോർട്ട് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്മന്റ്, എ.ഐ & സൈബർ സെക്യൂരിറ്റി, എന്റർപ്രെന്യൂർഷിപ് മാനേജ്‌മെന്റ് കോഴ്‌സുകളോടാണ് വിദ്യാർത്ഥികൾ താല്പര്യം കൂടുതൽ കാണിക്കുന്നത്.സേവന മേഖലയിലെ വർധിച്ച തൊഴിലവസരങ്ങളാണ് ഇതിനു കാരണം.ലോകത്താകമാനം വ്യോമയാന,ടൂറിസം,പോർട്ട്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി രംഗത്തു വൻ സാധ്യതകളാണ് നിലവിലുള്ളത്. രണ്ടാംനിര നഗരങ്ങളിൽ എയർപോർട്ടുകളുടെ എണ്ണത്തിൽ വൻ വർധനവാണ് UDAN പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്തിനകത്തും വിദേശത്തും വ്യോമയാന,ഹോസ്പിറ്റാലിറ്റി,ടൂറിസം രംഗത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് അടുത്തകാലത്തായി വരുന്നത്.കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയർലൈൻ കമ്പനികൾ,എയർപോർട്ടുകൾ,ടൂറിസം മേഖല,ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം,ഇ-കോമേഴ്‌സ് കമ്പനികൾ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ,സൂപ്പർവൈസർ,ഫ്രണ്ട് ഓഫീസ്,എയർപോർട്ട് പ്ലാനിംഗ്,സേഫ്റ്റി & സെക്യൂരിറ്റി,കാർഗോ,

ഹൗസ്‌കീപ്പിങ് മാനേജർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. ബി.ബി.എ പൂർത്തിയാക്കിയവർക് ഇന്ത്യയ്ക്കകത്തും വിദേശത്തും മാനേജ്മന്റ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം.പഠനത്തോടൊപ്പം മികച്ച ഇംഗ്ലീഷ് പ്രാവീണ്യം,ആശയവിനിമയ ശേഷി,ടെക്‌നിക്കൽ & ഡൊമൈൻ സ്‌കിൽ എന്നിവ കൈവരിക്കാൻ ശ്രമിക്കണം. DGCA, IATA അംഗീകൃത മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിക്കണം. ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തണം.പ്ലസ് 2 ഏതു ഗ്രൂപ്പെടുത്തു പഠിച്ചവർക്കും ബി.ബി.എ എയർലൈൻ & എയർപോർട്ട് മാനേജ്മന്റ് പ്രോഗ്രാമിന് ചേരാം.വിഴിഞ്ഞം പോർട്ട് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ലോജിസ്റ്റിക് രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.

 ഐ.ഐ.ടി മദ്രാസിൽ രണ്ടു പുതിയ ബി.ടെക് പ്രോഗ്രാമുകൾ

ഐ.ഐ.ടി, മദ്രാസ് 2025- 26 ൽ രണ്ടു ബി.ടെക് പ്രോഗ്രാമുകൾ ആരംഭിക്കുന്നു.കംപ്യൂട്ടേഷണൽ എൻജിനിയറിംഗ് & മെക്കാനിക്‌സ്, ഇൻസ്ട്രുമെന്റേഷൻ & ബയോമെഡിക്കൽ എൻജിനിയറിംഗ് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന നാലു വർഷം വീതമുള്ള ബി.ടെക് പ്രോഗ്രാമുകൾ. ഡിപ്പാർട്ടമെന്റ് ഒഫ് അപ്ലൈഡ് മാത്തമാറ്റിക്‌സും ബയോമെഡിക്കൽ എൻജിനിയറിംഗുമാണ് കോഴ്‌സുകൾ ഓഫർ ചെയ്യുന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ വിലയിരുത്തിയാണ് അഡ്മിഷൻ.എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള കോഴ്‌സുകളാണിത്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജോസ ഓൺലൈൻ കൗൺസിലിംഗിലൂടെ ഓപ്ഷൻ നൽകാം.

ഡിജിറ്റൽ ഗ്രീൻ ടാലന്റ് അവാർഡ് 2025

ജർമ്മനി ഡിജിറ്റൽ ഗ്രീൻ ടാലന്റ് അവാർഡ് 2025 നു അപേക്ഷ ക്ഷണിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പാണിത്. 2026 ൽ ജർമനിയിൽ മൂന്നുമാസം വരെ ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായം ലഭിക്കും.ബിരുദാനന്തര ബിരുദം അവസാന വർഷ വിദ്യാർഥികൾ,പി.എച്ച്ഡിയ്ക്ക് രജിസ്റ്റർ ചെയ്ത ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം.അപേക്ഷകർ 30 വയസിൽ താഴെയുള്ളവരായിരിക്കണം. മികച്ച ഇംഗ്ലീഷ് പ്രാവീണ്യം വേണം.ജൂൺ ആറു വരെ അപേക്ഷിക്കാം. www.digitaltalents.de