കുവൈറ്റിലെ ഷോപ്പിംഗ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, മലയാളികളടക്കം നിരവധിപേർക്ക് പരിക്ക്
Thursday 22 May 2025 12:08 AM IST
കുവൈറ്റ്: കുവൈറ്റിലെ ഷോപ്പിംഗ് മാളിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മലയാളികടക്കം നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്, ഫഹാഹീലിലെ ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി ഫയർഫോഴ്‌സ് അറിയിച്ചു. ഗ്യാസ് ചോർന്നതിനെ തുടർന്നാണ് സ്‌ഫോടനമുണ്ടായതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ കൂടുതലും മലയാളികളാണെന്നും വിവരമുണ്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.