അലിമുക്കിൽ തോട്ടംതൊഴിലാളി സംഗമവും ആദരിക്കലും

Thursday 22 May 2025 12:33 AM IST

പത്തനാപുരം: തോട്ടം തൊഴിലാളി സംഗമവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു), മോട്ടോർ ,ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അലിമുക്കിൽ നടന്ന പരിപാടികൾ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റും കാഷ്യൂകോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഫാമിംഗ് കോർപ്പറേഷൻ വർക്കേഴ്സ് ഫെ‌ഡറേഷൻ പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷനായി. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റ് കെ.സേതുമാധവൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. ഫാം വർക്കേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡന്റ് കറവൂർ എൽ.വർഗീസ് സി.ഐ.ടി.യു. പത്തനാപുരം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബി.സജീവ്, എസ്.സജിഷ്, നെജു തുടങ്ങിയവർ സംസാരിച്ചു.