ബി.ജെ.പി പ്രതിഷേധ ധർണ
Thursday 22 May 2025 12:36 AM IST
കരുനാഗപ്പള്ളി:കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ ഭരണ സ്തംഭനത്തിലും ഉദ്യോഗസ്ഥ ദുഷ് ഭരണത്തിലും പ്രതിഷേധിച്ച ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സമരം ബി ജെ പി ജില്ല അദ്ധ്യക്ഷൻ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വി.എസ്. ജിതിൻ ദേവ് മുഖ്യപ്രഭാഷണം നടത്തി.കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ലാൽ പണിക്കർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ആർ. മുരളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ആർ. രാജേഷ്, ശാലിനി രാജീവൻ, വെറ്റമുക്ക് സോമൻ, പാർലിമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത്, മണ്ഡലം ജനറൽ സെക്രട്ടറി എസ്.രഞ്ജിത്, ഷിജി, സജീവൻ, ജയ, സന്തോഷ്, ജോബ് മോൻ, വിശ്വനാഥ്,വിജയശ്രീ , ധന്യാ അനിൽ എന്നിവർ സംസാരിച്ചു.