രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
Thursday 22 May 2025 12:36 AM IST
ആദിനാട് : രാജീവ് ഗാന്ധിയുടെ 35-ാമത് രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഡി.സി.സി അംഗം വി .പി .എസ് മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് മണ്ഡലം ചെയർമാർ കഇരിക്കൽ ജയപ്രകാശ്, അസ്ലം ആദിനാട്, ബിനി അനിൽ, ശിവാനന്ദൻ, സുരേഷ് ബാബു, ആദിനാട് ഗിരീഷ്, റഷീദ്കുട്ടി, രവിദാസ്, ദിലീപ് കോമളത്ത്,ചിന്നു സുനിൽകുമാർ, ആർ. ഉത്തമൻ, ഗിരിജകുമാരി, അനിയൻ കുഞ്ഞ്, ഉണ്ണി പിള്ള,രാജേന്ദ്രൻപിള്ള, രാജു ആരൂഢം ബിന്ദു ദിലീപ്, രാജുകൊച്ചുവല്ലാറ്റിൽ,മോഹനൻ, സുകുമാരൻ എന്നിവർ അനുസ്മരിച്ചു.