നെല്ല് സംഭരിക്കാൻ 100 കോടി

Thursday 22 May 2025 12:59 AM IST

തിരുവനന്തപുരം: കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില വിതരണം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അതിനായി 100 കോടി രൂപ കൂടി അനുവദിച്ചു. നെല്ലിന്റെ വില പി.ആർ.എസ് വായ്പയിലൂടെ നൽകുന്നതിനുള്ള ക്രമീകരണം ഊർജ്ജിതമാണ്. നൂറു കോടി രൂപയുടെ വിതരണം പൂർത്തിയാകുമ്പോൾ 150 കോടി കൂടി ലഭ്യമാകും. ഇതോടെ സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുക്കാൻ കഴിയും. സംഭരണം വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് 1108 കോടി രൂപ ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.