ലില്ലീസ് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ

Thursday 22 May 2025 1:11 AM IST

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനായി ഗഫൂർ പി ലില്ലീസിനെ നിയമിച്ചു. മലപ്പുറം തിരൂർ സ്വദേശിയാണ്. 19 വർഷം അബുദബിയിൽ ജോലി ചെയ്തിരുന്നു. അബുദബി ശക്തി തിയറ്റേഴ്സ്, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്, പ്രവാസികളുടെ ആഗോള സംഗമവേദിയായ ലോക കേരളസഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൻ.ആർ.ഐ കമ്മീഷൻ അംഗമായിരുന്നു.