കുട്ടികൾക്ക് പുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ഭാര്യയെ കാണാനില്ല; പരാതിയുമായി യുവാവ്

Thursday 22 May 2025 12:39 PM IST

പാലക്കാട്: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. 30കാരിയായ റജീനയെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് കാണാതായത്. കുട്ടികൾക്കുള്ള പാഠ പുസ്‌തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ് ചീക്കോട് സ്വദേശി സുൽത്താൻ പറഞ്ഞു. വടക്കഞ്ചേരി പൊലീസിലാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

മൊബൈൽ ഫോൺ എടുക്കാതെയാണ് റജീന വീട്ടിൽ നിന്നിറങ്ങിയത്. 4,500 രൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത്. ഭാര്യയ്‌ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും സുൽത്താൻ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ റജീനയ്‌ക്കായുള്ള അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.