ജില്ലാ സമ്മേളനം 

Thursday 22 May 2025 4:43 PM IST

മലപ്പുറം: കഴിഞ്ഞ 9 വർഷമായി പെൻഷൻ പരിഷ്‌കരണം നടപ്പാക്കാത്ത സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള കോ ഓപറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് കെ ദിവാകരൻ നഗറിൽ നടന്ന സമ്മേളനം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.ജയൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ. സുകുമാരൻ,ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, സെക്രട്ടറിമാരായ എ.ഗോപാലകൃഷ്ണൻ,കെ.കുഞ്ഞിക്കണ്ണൻ, കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.പ്രസാദ്, കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, ഗോപിനാഥൻ, എം.എം.യൂസുഫ്, കെ.മണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.അഹമ്മദ് കുട്ടി സ്വാഗതവും കെ.എം. സരള നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.കെ.ജയൻ (പ്രസിഡന്റ്), കെ.ഹരിദാസൻ (സെക്രട്ടറി), കെ.മണി (ട്രഷർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.