83.09 ശതമാനവുമായി രണ്ടാമതും ജില്ല ഫസ്റ്റ് !

Friday 23 May 2025 12:26 AM IST

കൊച്ചി: തുടർച്ചയായ രണ്ടാം വട്ടവും പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തി ജില്ല. 83.09 ശതമാനം വിജയത്തോടെയാണ് മുന്നേറ്റം. അതേസമയം കഴിഞ്ഞ തവണത്തേതിൽ നിന്ന് (84.12%) വിജയശതമാനം കുറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കണക്കിൽ എറണാകുളത്തിനൊപ്പം 80 ശതമാനത്തിനു മുകളിലെത്തിയത് ഇടുക്കിയും (83%) തൃശൂരും (82.39%) കണ്ണൂരും (80.22%) മാത്രം.

ജില്ലയിലെ 193 സ്‌കൂളുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 30,992 കുട്ടികളിൽ 30,846 കുട്ടികളാണ് പരീക്ഷയെഴുതിയത്. 25,629 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത് 2,626 പേർ. കഴിഞ്ഞ തവണ 3,689 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.

വി.എച്ച്.എസ്.ഇ 70.33 ശതമാനം

കഴിഞ്ഞ വർഷം 71.23 ശതമാനം വിജയം നേടിയ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇത്തവണ വിജയം 70.33 ആയി. 2,127 പേർ പരീക്ഷയെഴുതിയതിൽ 1,496 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 2,228 പേർ പരീക്ഷ എഴുതിയതിൽ 1,587 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 59 പേർ പരീക്ഷയെഴുതിയതിൽ 57 പേരു വിജയിച്ച് 96.61 ശതമാനം നേടിയ നേര്യമംഗലം ഗവ. വി.എച്ച്.എസ്.എസ്, 81 ൽ 78 പേരു വിജയിച്ച ഡി.യു വി.എച്ച്.എസ്.എസ് പുല്ലപ്പടി 96.30ശതമാനത്തോടെ രണ്ടാമതും 63ൽ 60 വിജയിച്ച് 95.24 ശതമാനം നേടിയ ഇരിങ്ങോൾ ഗവ. വി.എച്ച്.എസ്.എസുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ടെക്. സ്‌കൂൾ 70.65 ശതമാനം ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം 76 ആയിരുന്ന വിജയ ശതമാനം ഇത്തവണ 70.65 ശതമാനത്തിലേക്ക് താഴ്ന്നു. രജിസ്റ്റർ ചെയ്ത 445ൽ 443 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 313 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേതിനു സമാനമായി 34 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് എറണാകുളത്ത് നിന്നാണെങ്കിലും 90.65 ശതമാനത്തോടെ പത്തനംതിട്ടയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 89.29 ശതമാനം വിജയമുള്ള തിരുവനന്തപുരമാണ് ടെക്‌നിക്കൽ സ്‌കൂളുകളിൽ രണ്ടാം സ്ഥാനത്ത്.

ഓപ്പൺ സ്‌കൂൾ 60.81 ശതമാനം ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ഇത്തവണ വിജയ ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ 57 ശതമാനമായിരുന്നത് ഇത്തവണ 60.81 ശതമാനമായി. രജിസ്റ്റർ ചെയ്ത 898ൽ 888 പേർ പരീക്ഷയെഴുതി. 540 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 11 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 23 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.

100​ ​മേ​നി​ ​നേ​ട്ട​ത്തി​ൽ​ ​ആ​റ് ​സ്‌​കൂ​ളു​കൾ

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ജി​ല്ല​യി​ൽ​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​യ​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​നേ​രി​യ​ ​കു​റ​വ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ഒ​രു​ ​സ്പെ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ട്ട് ​സ്‌​കൂ​ളു​ക​ൾ​ക്ക് 100​ ​ശ​ത​മാ​നം​ ​ല​ഭി​ച്ച​ത് ​ഇ​ത്ത​വ​ണ​ ​ഒ​രു​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റി​ലേ​ക്ക് ​താ​ഴ്ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 100​മേ​നി​ ​നേ​ടി​യ​തി​ൽ​ ​സെ​ന്റ് ​ക്ലെ​യ​ർ​ ​ഓ​റ​ൽ​ ​സ്‌​കൂ​ൾ​ ​ഫോ​ർ​ ​ദി​ ​ഡെ​ഫ് ​മാ​ത്ര​മാ​ണ് ​നേ​ട്ടം​ ​ആ​വ​ർ​ത്തി​ച്ച​ത്.​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 178​ ​പേ​രെ​യും​ ​വി​ജ​യി​പ്പി​ച്ച​ ​സെ​ന്റ്.​ ​സെ​ബാ​സ്റ്റ്യ​ൻ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​പ​ള്ളു​രു​ത്തി​യാ​ണ് ​നൂ​റു​മേ​നി​ക്കാ​രി​ലെ​ ​സ്റ്റാ​ർ.

100​മേ​നി​ ​നേ​ടി​യ​ ​മ​റ്റ് ​സ്‌​കൂ​ളു​കൾ ​സെ​ന്റ്.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​ള്ളു​രു​ത്തി ​രാ​ജ​ഗി​രി​ ​എ​ച്ച്.​എ​സ്.​എ​സ് ​ക​ള​മ​ശേ​രി ​മോ​ഡ​ൽ​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​കീ​ഴ്മാ​ട് ​സെ​ന്റ്.​ ​ജോ​സ​ഫ്‌​സ് ​എ​ച്ച്.​എ​സ്.​എ​സ് ​ചെ​ങ്കൽ ​മാ​ർ​ ​അ​ഗ​സ്റ്റി​ൻ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​തു​റ​വൂർ

​ദേ​വി​ക​യും​ ​ദീ​പി​ക​യും​ ​താ​ര​ങ്ങൾ ജി​ല്ല​യി​ൽ​ ​ര​ണ്ടു​ ​പേ​ർ​ക്കാ​ണ് ​ഇ​ത്ത​വ​ണ​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​യ​ത്.​ ​കോ​ട്ട​പ്പ​ടി​ ​മാ​ർ​ ​ഏ​ലി​യാ​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ദീ​പി​ക​ ​മ​ത്താ​യി​യും​ ​എ​റ​ണാ​കു​ളം​ ​സെ​ന്റ് ​തെ​രേ​സാ​സ് ​സി.​ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ദേ​വി​ക​ ​ശ്രീ​ജി​ത്തു​മാ​ണ് 1200​ൽ​ 1200​ഉം​ ​നേ​ടി​ ​താ​ര​ങ്ങ​ളാ​യ​ത്.