അനുമോദന സംഗമം 25ന്
Friday 23 May 2025 12:10 AM IST
കോഴിക്കോട്: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പിന് അർഹരായ ജില്ലയിലെ വിദ്യാർത്ഥികൾക്ക് കോഴിക്കോട് എക്സ് ആൻ്റ് വൈ ലേണിംഗ് സംഘടിപ്പിക്കുന്ന അവാർഡ്ദാന സംഗമം 25ന് രാവിലെ 9.30 മുതൽ റീജിയണൽ സയൻസ് സെൻ്റർ ആൻ്റ് പ്ലാനറ്റോറിയത്തിൽ നടക്കും. കരിയർ വിദഗ്‌ധരായ മുഹമ്മദ് അജൽ സി, ജെ.ഇ.ഇ ഗുരു ഷഫീർ അമ്പാട്ട്, ഫവാസ് ഒ.പി, ഡോ. അബ്ദുള്ള ബാസിൽ സി.പി പങ്കെടുക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളുണ്ടാകും. രജിസ്റ്റർ ചെയ്യാൻ - 7561881133, https://tinyurl.com/XandYAward. വാർത്താ സമ്മേളനത്തിൽ സിദ്ധാർത്ഥ് പി. വിഷ്ണു, മുഹമ്മദ് അഫ്തർ, ഷമീം, ഷാക്കിർ, ഹാരിസ്, റസീൻ തുടങ്ങിയവർ പങ്കെടുത്തു.