കോളേജിന് നാക് അംഗീകാരം

Thursday 22 May 2025 8:13 PM IST

പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുപടിയിലെ നാഷണൽ ടീച്ചർ ട്രെയിനിംഗ് കോളേജിന് വീണ്ടും ഉയർന്ന ഗ്രേഡോടെ നാക് അംഗീകാരം ലഭിച്ചു. കേരള സർക്കാർ ഗുണനിലവാര പരിശോധനയിൽ പത്താം സ്ഥാനം നേടിയ കോളേജ്, ബി. പ്ലസ് ഗ്രേഡോടെയാണ് അംഗീകാരം. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധനയിൽ സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിൽ നാഷണൽ കോളേജ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. നാക് അംഗീകാരം ആദ്യ ശ്രമത്തിൽ സ്ഥാപനം നേടിയെടുത്തതായി പ്രിൻസിപ്പൽ ഡോ. എൻ. സേതുമാധവൻ, മാനേജർ കെ.എ. മുഹമ്മദാലി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വി.എസ്. കുഞ്ഞുമുഹമ്മദ്, സി.പി. ഉമ്മർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.