വി.കെ. ശ്രീരാമന് പുരസ്കാരം

Thursday 22 May 2025 8:17 PM IST

പെരുമ്പാവൂർ: 'പാവങ്ങളുടെ ഡോക്ടർ' എന്നറിയപ്പെടുന്ന പെരുമ്പാവൂർ നഗരസഭാ മുൻ ചെയർമാൻ ഡോ. കെ.എ. ഭാസ്കരന്റെ രണ്ടാം ചരമ വാർഷികദിനാചരണം നാളെ നടക്കും.

ഡോ. കെ.എ. ഭാസ്കരൻ സ്മാരക പുരസ്കാരം എഴുത്തുകാരനും ചലച്ചിത്ര നടനുമായ വി.കെ. ശ്രീരാമന് ചടങ്ങിൽ സമർപ്പിക്കും. വൈകിട്ട് 3.30-ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വിശിഷ്ട വ്യക്തികളെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആദരിക്കും. ഷബീർ അലി, ബെൻസിറ റഷീദ് എന്നിവർ ഗസൽ സന്ധ്യ അവതരിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി.കെ. സോമൻ, സെക്രട്ടറി ബി. മണി, ടി.വി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.