കേരള കോൺഗ്രസ് പതാക ജാഥ

Thursday 22 May 2025 8:21 PM IST

അങ്കമാലി : കേരള കോൺഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗറിൽ ഉയർത്തേണ്ട പതാക ജാഥ അങ്കമാലി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന വൈസ് ചെയർമാൻ എം.പി.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു . പാർട്ടി ഉന്നതാധികാര സമിതി അംഗം ബേബി വി. മുണ്ടാടനാണ് പതാക ജാഥ നയിക്കുന്നത് . ജോർജ് കിഴക്കുംമശ്ശേരി , വാവച്ചൻ പൈനാടത്ത് , സെബാസ്റ്റ്യൻ പൈനാടത്ത് , ജില്ലാ സെക്രട്ടറിമാരായ വർഗീസ് കോയിക്കര , സന്തോഷ് വർഗീസ് , ജോയി അവൂക്കാരൻ തുടങ്ങിയവർ പതാക ജാഥയ്ക്ക് നേതൃത്വം നൽകി . 23 ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയും