ഏകദിന ശില്പശാല

Friday 23 May 2025 12:21 AM IST
ഏകദിന ശില്പശാല

കോഴിക്കോട്: സാമൂഹ്യ വനവത്ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി, കോഴിക്കോട് ജില്ലയിലെ കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാക്കവയൽ വനപർവം ജൈവവൈവിധ്യ ഉദ്യാനത്തിൽ നടന്ന പരിപാടി സോഷ്യൽ ഫോറസ്ട്രി ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആർ കീർത്തി കായക്കൊടി ഗ്രാമപഞ്ചായത്തിനും ഹരിത കർമ്മ സേനയ്ക്കും തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. റീജ .എം അദ്ധ്യക്ഷത വഹിച്ചു. എ.പി .ഇംതിയാസ്, സരിത മുരളി, ജലജ സി.പി, ശോഭ .കെ, ബീന .കെ.പി, അനിത .കെ, വബീഷ് എം, ടി. സുരേഷ് പ്രസംഗിച്ചു.