ലഹരി വിരുദ്ധ സന്ദേശ യാത്ര
Thursday 22 May 2025 8:34 PM IST
കൊച്ചി: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോർട്‌സ് ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് (23)എറണാകുളം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 6.30ന് മൂവാറ്റുപുഴ കക്കാടശ്ശേരി പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണോടെ പര്യടനത്തിന് തുടക്കമാകും. മാത്യു കുഴൽനാടൻ എം.എൽ.എ മാരത്തോൺ ഫ്‌ളാഗ് ഒഫ് ചെയ്യും. തുടർന്ന് രാവിലെ എട്ടിന് കോതമംഗലം മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തോണിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നേതൃത്വം നൽകും. ആന്റണി ജോൺ എം.എൽ.എ വാക്കത്തോൺ ഫ്‌ളാഗ് ഒഫ് ചെയ്യും. വാക്കത്തോൺ കോതമംഗലം സെന്റ് തോമസ് ഹാളിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.