കുസാറ്റ് യുവ അവാർഡുകൾ
Thursday 22 May 2025 8:37 PM IST
കൊച്ചി: കുസാറ്റ് 2024-ലെ വിശിഷ്ട യുവഫാക്കൽറ്റി അവാർഡുകളും യുവഗവേഷക അവാർഡുകളും പ്രഖ്യാപിച്ചു. മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന പി. ആന്റണി, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ സയന്റിസ്റ്റ് ഡി. ഡോ. എം.ജി. മനോജ്, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.എസ്. പ്രവീൺ എന്നിവരാണ് വിശിഷ്ട യുവഫാക്കൽറ്റി പുരസ്‌കാരങ്ങൾക്ക് അർഹരായത്. എസ്. ശിൽപ്പ, കെ.കെ. മുഹമ്മദ് ഹാഷിം, മുകുൾ ദേവ് സുരിര, പി.ഹരി പ്രവേദ് എന്നിവരാണ് യുവഗവേഷക പുരസ്‌കാരങ്ങൾക്ക് അർഹരായത്.