'ഹൈക്കോടതി അന്വേഷണം വേണം'

Thursday 22 May 2025 8:56 PM IST

കൊച്ചി: ദേശീയപാത 66 ലെ വിള്ളലുകൾ സംബന്ധിച്ച് ഹൈക്കോടതി നേരിട്ട് അന്വേഷിക്കണമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. പാത തകരുന്നതിന്റെ കാരണം കേന്ദ്ര,സംസ്ഥാന സർക്കാരും മറുപടി പറയണം. നിർമ്മാണത്തിലെ സാമ്പത്തിക അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്ന് മൂവ്മെന്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി. ശങ്കരൻ, പി.എ. ഷാനവാസ്, തോമസ് മാത്യു, ജോർജ് കാട്ടുനിലത്ത്, കബീർ ഹുസൈൻ, പ്രൊഫ. സൂസൻ ജോൺ, എം.പി. ബാബുരാജ്, ഡോ. ബാബു ജോസഫ്, കെ.ഡി. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.