മാദ്ധ്യമ ശില്പശാല
Friday 23 May 2025 1:16 AM IST
പാലക്കാട്: വനം വന്യജീവി വകുപ്പ്, സൈലന്റ് വാലി നാഷണൽ പാർക്ക്, സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുക്കാലിയിൽ നടന്ന വനജാലകം ദ്വിദിന മാദ്ധ്യമ ശില്പശാല സമാപിച്ചു. സൈലന്റ് വാലിയിലേക്ക് സൈരന്ധ്രി യാത്രയും നടത്തി. സമാപന പരിപാടിയിൽ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്‌കറിയ, റിട്ട. പ്രൊഫം ഇ.കുഞ്ഞികൃഷ്ണൻ, ബാലൻ മാധവൻ, കെ.പി.ജിനേഷ്, എൻ.ഗണേഷ്, അട്ടപ്പാടി റേഞ്ച് ഓഫീസർ സഫീർ സുമേഷ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ശ്രീനേഷ് തുടങ്ങിയവർ പങ്കെടുത്തു.