അപേക്ഷ ക്ഷണിച്ചു
Friday 23 May 2025 1:17 AM IST
പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ പ്രവർത്തന പരിധിയിലുള്ള വിവിധ സ്‌കൂളുകളിൽ ഗോത്രബന്ധു പദ്ധതിപ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ മെന്റർ ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലവിൽ ഒഴിവുള്ള മൂന്ന് തസ്തികകളിലും പ്രതീക്ഷിത ഒഴിവുകളിലും 2025-26 അദ്ധ്യയന വർഷത്തേക്കാണ് നിയമനം. ബയോഡേറ്റയും, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ നൽകണം. ടി.ടി.സി, ഡി.എഡ് എന്നിവയാണ് യോഗ്യത. അട്ടപ്പാടിയിലെ പട്ടിക വർഗ്ഗ ഇരുള/കുറുമ്പ/മുഡുഗ എന്നീ വിഭാഗക്കാർക്ക് മാത്രം സംവരണം ലഭിക്കും. അപേക്ഷകൾ ജൂൺ അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 04924 254382.