മുന്നിലകപ്പെട്ടിട്ടും കടുവയെ വെടിവെച്ചില്ലെന്ന്  ദൗത്യസംഘത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Thursday 22 May 2025 9:39 PM IST

കാളികാവ്: ഒരാഴ്ചയായി നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ കടുവയെ ഇതുവരെയും പിടികൂടാനാവാത്തതിൽ രോഷം പ്രകടിപ്പിച്ച് നാട്ടുകാർ.ബുധനാഴ്ച രണ്ടിടങ്ങളിലായി കടുവയെ കണ്ടിരുന്നു. നാട്ടുകാർ കടുവയെ കണ്ട വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദൗത്യ സംഘത്തിനു മുന്നിലും കടുവ അകപ്പെട്ടെങ്കിലും സംഘാംഗങ്ങൾ വെടിവെയ്ക്കുകയോ പിടികൂടാനാവശ്യമായ നടപടികൾ കൈകൊള്ളുകയോ ചെയ്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.പ്രതിഷേധിച്ച നാട്ടുകാർ ഇന്നലെ വനം ഉദ്യോഗസ്ഥരെ പാന്തറയിൽ തടഞ്ഞു വെച്ചു.വനം മുഴുവൻ സമയ നിരീക്ഷണം ഉറപ്പ് ലഭിച്ചതിനു ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ പാന്തറയിൽ നാട്ടുകാർ തടഞ്ഞു വെച്ച നിലയിൽ.