സഹപ്രവർത്തകയോട് I Love You പറഞ്ഞു: സഹ. ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൂ​ക്ക് ​ത​ക​ർ​ന്നു

Friday 23 May 2025 4:14 AM IST

തിരുവനന്തപുരം: സഹപ്രവർത്തകയോട് 'ഐ ലവ് യു" പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ഒരാളുടെ മൂക്കെല്ല് പൊട്ടി. മറ്റേയാളിനും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ പേരൂർക്കട കുടപ്പനക്കുന്നിലെ കന്നുകുട്ടി പരിപാലന പദ്ധതി (എസ്.എൽ.ബി.പി) ഹെഡ് ഓഫീസിലായിരുന്നു സംഭവം.

ഓഫീസിലെ അറ്റൻഡറുടെ വിരമിക്കൽ ചടങ്ങിനെത്തിയ ജീവനക്കാരിയോടാണ് സഹപ്രവർത്തകൻ പ്രണയം പറഞ്ഞത്. മറ്റൊരു സഹപ്രവർത്തകൻ ഇത് ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കമാണ് കൈയാങ്കളിയായത്. ഭക്ഷണം കഴിക്കുകയായിരുന്നു അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വിഷയം കാട്ടുതീ പോലെ പടർന്നതോടെ സംഭവത്തെക്കുറിച്ച് ഡയറക്ടർക്ക് റിപ്പോർട്ടും നൽകി.