'ആസ്റ്റർ ഹെൽത്ത് ' ആപ്പ് പ്രവർത്തന സജ്ജമായി

Friday 23 May 2025 12:56 AM IST

കോഴിക്കോട്: ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ മലയാളത്തിലെ പ്രഥമ സമ്പൂർണ 'ആസ്റ്റർ ഹെൽത്ത്‌ ആപ്പ്' പ്രവർത്തന സജ്ജമായി. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെബ മൂപ്പന്റെ സാന്നിദ്ധ്യത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ വിപണിയിൽ അവതരിപ്പിച്ചു. ആസ്റ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ,ക്ലിനിക്കുകൾ,ഫാർമസികൾ,ലാബുകൾ,ഹോംകെയർ എന്നിവയുടെ സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. ആശുപത്രി രജിസ്‌ട്രേഷൻ, ഡോക്ടറുടെ ബുക്കിംഗ്, ഓൺലൈൻ കൺസൾട്ടേഷൻ,ജനറൽ പ്രാക്ടീഷണറുടെ സേവനം,ചികിത്സാ രേഖകളും റിപ്പോർട്ടുകളും എന്നിവയെല്ലാം ആപ്പിന്റെ സവിശേഷതകളാണ്. മലയാളത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് സി.ഇ.ഒ ഡോ. ഹർഷ രാജാറാം പറഞ്ഞു. ആസ്റ്റർ മിംസ് കോഴിക്കോട് സി .ഒ. ഒ ലുക്മാൻ പൊന്മാടത്ത് സ്വാഗതം പറഞ്ഞു. ഡോ. സൂരജ് കെ.എം (മെഡിക്കൽ ഡയറക്ടർ,കേരള ക്ലസ്റ്റർ),ഡോ. നളന്ദ ജയദേവ്(സി.ഇ.ഒ,ആസ്റ്റർ മെഡ്‌സിറ്റി,കൊച്ചി),ഡോ. അനൂപ് നമ്പ്യാർ (സി.ഒ.ഒ,ആസ്റ്റർ മിംസ് കണ്ണൂർ ആൻഡ് കാസർകോട്),റോബിൻ സി. വി (സി.ഒ.ഒ,ആസ്റ്റർ മദർ അരീക്കോട്),ബ്രിജു മോഹൻ ജി.എം.എച്ച്.ആർ,ആസ്റ്റർ ഹോസ്പിറ്റൽസ് കേരള),ദീപക് സേവ്യർ (ജന. മാനേജർ ഫിനാൻസ് ആസ്റ്റർ കേരള) എന്നിവർ പങ്കെടുത്തു.