ദേശീയപാത നിർമ്മാണത്തിൽ സർക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Friday 23 May 2025 12:55 AM IST

കൊല്ലം: ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ പങ്കാളിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള എൽ.ഡി.എഫ് പൊതുയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയപാത അതോറിറ്റിയാണ്. അതു കൊണ്ടാണ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിൽ ചില നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയത്. എൽ.ഡി.എഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയപാത യാഥാർത്ഥ്യമാകില്ലായിരുന്നു. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ എൽ.ഡി.എഫിന് മേൽ പഴി ചാരാനാണ് ചിലർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സസ്ഥലമേറ്റെടുത്തത് കൊണ്ടല്ലേ റോഡു പണി നടന്നതെന്ന് ചോദിക്കാം. ആ അർത്ഥത്തിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ പിഴവില്ല. ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ അംഗീകരിക്കാൻ സംസ്ഥാനം നിർബന്ധിതരാവുകയായിരുന്നു. രാജ്യത്തെങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ട അവസ്ഥ സംസ്ഥാന സർക്കാരിനുണ്ടായത് യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാസെക്രട്ടറി എസ്.സുദേവൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, മേയർ ഹണി ബെഞ്ചമിൻ, മുതിർന്ന സി.പി.എം നേതാവ് പി.കെ.ഗുരുദാസൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.

വാഗ്ദാനങ്ങളിൽ ബാക്കി

വിരലിലെണ്ണാവുന്നവ

2016ലെ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ വിരലിലെണ്ണാവുന്നതൊഴികെ ബാക്കിയെല്ലാം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിക്ക് പരിഹാസവും എതിർപ്പും നേരിടേണ്ടിവന്നു. തൊണ്ണൂറായിരം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് സഹായിക്കാൻ വന്നവരെയും മോദി സർക്കാർ തടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ​ന​ൽ​കി

തൃ​ശൂ​ർ​:​ ​ദേ​ശീ​യ​പാ​ത​ 66​ൽ​ ​ചാ​വ​ക്കാ​ട് ​മ​ണ​ത്ത​ല​ ​ഭാ​ഗ​ത്ത് ​വി​ള്ള​ൽ​ ​രൂ​പ​പ്പെ​ട്ട​തി​ൽ​ ​ക​ള​ക്ട​ർ​ ​നി​യ​മി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​കൈ​മാ​റി.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ഇ​ള​ങ്കോ,​​​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​റോ​ഡ് ​വി​ഭാ​ഗം​ ​ജി​ല്ലാ​ ​എ​ക്‌​സി.​ ​എ​ൻ​ജി​നീ​യ​ർ​ ​എ​സ്.​ഹ​രീ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​കൊ​ടു​ത്ത​താ​യി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.

ക​രാ​ർ​ ​ക​മ്പ​നി​ ​ഓ​ഫീ​സ് ഡി.​വൈ.​എ​ഫ്.ഐ ത​ക​ർ​ത്തു

ക​ണ്ണൂ​ർ​:​ ​ദേ​ശീ​യ​പാ​ത​ 66​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​പാ​ക​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​രാ​ർ​ ​ക​മ്പ​നി​ ​ഓ​ഫീ​സി​ലേ​ക്ക് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​സം​ഘ​ർ​ഷം.​ ​ ക​ണ്ണൂ​രി​ൽ​ ​വി​ള​യാ​ങ്കോ​ടു​ള്ള​ ​മേ​ഘ​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​സി​ന്റെ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്തു.​ ​പൊ​ലീ​സ് ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​മ​റി​ക​ട​ന്ന് ​ഓ​ഫീ​സി​ന്റെ​ ​ചി​ല്ലും​ ​സി.​സി.​ടി.​വി​യും​ ​അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ഓ​ഫീ​സി​നു​ള്ളി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ജീ​വ​ന​ക്കാ​രെ​ ​ഉ​പ​രോ​ധി​ക്കു​ക​യും​ ​ചെ​യ്തു.

ദേ​ശീ​യ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​അ​പാ​ക​ത​ ​വ​രു​ത്തി​യ​വ​ർ​ക്കെ​തി​രേ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാൻ ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. കോ​ൺ​ട്രാ​ക്ട​റു​ടെ​ ​പി​ഴ​വു​ ​മൂ​ലം​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ചാ​ൽ​ ​സ​ർ​ക്കാ​രി​ന് ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്നു​ ​ന​ഷ്ട​പ​രി​ഹാ​രം​ ​പി​രി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​യും.​ ​ -രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​