ദേശീയപാതയ്ക്ക് പിതാക്കന്മാരില്ലാതായി: കെ.മുരളീധരൻ

Friday 23 May 2025 12:54 AM IST

തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ രണ്ട് സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ. മുരളീധരൻ. മനുഷ്യന് സുരക്ഷിതമായി യാത്രചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. പാത തകർന്നപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ ആരുമില്ലെന്ന അവസ്ഥയായി. സ്മാർട്ട് സിറ്റി റോഡിന്റെ ഉദ്ഘാടനം അമ്മായിഅപ്പനും മരുമകനും കൂടി നടത്താൻ നോക്കി. കാശ് ചെലവഴിച്ച മന്ത്രിയുടെ വകുപ്പിന് സ്ഥാനമില്ല. തദ്ദേശ വകുപ്പാണ് ഫണ്ട് റൈസ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് നിർമ്മാണം നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഡി.​പി.​ആർ മാ​റ്റി​മ​റി​ച്ചെ​ന്ന് ​ സു​രേ​ഷ് ​ഗോ​പി

ചി​റ​യി​ൻ​കീ​ഴ്:​ ​ദേ​ശീ​യ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​പാ​ക​ത​യി​ൽ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​വു​മാ​യി​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി.​ ​പ്രീ​ണ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​പ​ദ്ധ​തി​ ​രേ​ഖ​ക​ളി​ൽ​ ​മാ​റ്റ​മു​ണ്ടാ​യി.​ ​ഈ​ ​മാ​റ്റം​ ​ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​ക​രാ​റു​കാ​രെ​ ​മാ​ത്രം​ ​കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​മൂ​ന്ന് ​ഡി.​പി.​ആ​റു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​ൽ​ ​മൂ​ന്നാ​മ​ത്തെ​ ​ഡി.​പി.​ആ​ർ​ ​ആ​ണ് ​ന​ട​പ്പാ​ക്ക​പ്പെ​ട്ട​ത്.​ ​അ​മ​‌ൃ​ത് ​ഭാ​ര​ത് ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ന​വീ​ക​രി​ച്ച​ ​ചി​റ​യി​ൻ​കീ​ഴ് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്ത​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വ​യ​ൽ​ക്കി​ളി​ക​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​വ​ഞ്ചി​ക്ക​പ്പെ​ട്ട​തെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.

വീ​ഴ്ച​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​ക​ണം: വി.​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​പാ​ത​ ​നി​ർ​മാ​ണ​ത്തി​ൽ​ ​വീ​ഴ്ച​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​കേ​ന്ദ്ര​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​യോ​ട് ​ബി.​ജെ.​പി​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ടും.​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​ഭാ​ഗ​ത്തെ​ക്കു​റി​ച്ച് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മു​ത​ൽ​ ​എം.​എ​ൽ.​എ​മാ​ർ​ ​വ​രെ​യു​ള്ള​വ​ർ​ക്ക് ​പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.​അ​ത് ​അ​ധി​കൃ​ത​ർ​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നോ​ ​എ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.